⭕പാകിസ്ഥാനിലും, ബംഗ്ലാദേശിലും, ഇന്ത്യയിലും ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണ്.⭕
👉 കറകളഞ്ഞ മതേതരവാദികളും, സമാധാന പോരാളികളുമാണ് 'ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി' എന്ന് വാദിക്കുന്ന മൗദൂദികളോട് 'ജമാഅത്തെ ഇസ്ലാമി' കാശ്മീരിൽ നടത്തുന്ന വിഘടനവാദത്തിന്റെയും, തീവ്രവാദത്തിന്റെയും തെളിവുകൾ നിരത്തുമ്പോൾ 'കാശ്മീരി ജമാഅത്തെ ഇസ്ലാമിയുമായി ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമില്ല' എന്നതായിരിക്കും മറുപടി.
👉 "കാശ്മീരി ജമാഅത്തുമായി ഒരു ബന്ധവുമില്ലെങ്കിൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്ക് കാശ്മീരിൽ ശാഖകളുണ്ടോ".? എന്ന ചോദ്യത്തിന്, 'അവിടെ ഒരു ജമാഅത്തെ ഇസ്ലാമി ഉള്ളതിനാൽ ഞങ്ങൾ പ്രവർത്തിക്കുന്നില്ല' എന്നതായിരിക്കും ന്യായം.
👉 കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാത്ത, ഒരേ ആശയവും, ലക്ഷ്യവും മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന, കാശ്മീരി ജമാഅത്തെ ഇസ്ലാമിയെ മനസ്സുകൊണ്ട് പിന്തുണക്കുകയും, നാവു കൊണ്ട് തള്ളേണ്ടി വരികയും ചെയ്യുന്ന ഗതികേടിലാണ് മലയാളി മൗദൂദിസ്റ്റുകൾ.
👉 ജമാഅത്തെ ഇസ്ലാമിയുടെ പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ഫാഷിസ്റ്റ് വർഗീയ മുഖം കാണിക്കുമ്പോൾ, 'ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും അവരുമായി ബന്ധമില്ല' എന്ന് പറയുമെങ്കിലും, കാശ്മീർ, പാകിസ്ഥാൻ, ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സ്വന്തം പത്രത്തിലൂടെയും മറ്റും ന്യായീകരിക്കാനും, പാടിപ്പുകഴ്ത്താനും, അവർ നടത്തുന്ന നരനായാട്ടുകൾ കണ്ടു ആവേശം കൊള്ളാനും മലയാളി മൗദൂദികൾ മുന്നിലുണ്ടാകും.
👉 പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയുടെ നേത്ര മാറ്റത്തെ കുറിച്ച് ആവേശത്തോടെയും പ്രതീക്ഷയോടെയും ജമാഅത്തിന്റെ സ്വന്തം മുഖപത്രം പ്രസിദ്ധീകരിച്ചതാണ് ഈ കാണുന്നത്.
👉 മതവും രാഷ്ട്രീയവും ഒന്നാണെന്ന് വിശ്വസിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമി പാകിസ്താനിലും, ബംഗ്ലാദേശിലും, കാശ്മീരിലുമടക്കം സ്വന്തം പേരിൽ തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മത്സരിക്കാറുള്ളത്.
👉 കശ്മീർ ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ സ്വന്തം പേരും, ഐഡന്റിറ്റിയും മറച്ചുവച്ച്, കപട മതേതര മുഖമൂടിയുമായി, പുതിയ രാഷ്ട്രീയ പാർട്ടിയുമായി, തിരഞ്ഞെടുപ്പിനെ നേരിടുന്ന മൗദൂദികളുടെ വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള കാശ്മീരിൽ മത്സരിക്കാതെ അവിടെയുള്ള ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ് ചെയ്യാറുള്ളത്.
👉 തീവ്രവാദവും, വിഘടനവാദവും, ഭീകരതയും, അക്രമവും അജണ്ടയാക്കി, എട്ട് പതിറ്റാണ്ടോളം പ്രവർത്തിച്ചിട്ടും മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താനിലും, ബംഗ്ലാദേശിലും, ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിലുമടക്കം മൗദൂദിയൻ മതരാഷ്ട്രവാദികളുടെ വളർച്ച താഴോട്ടേക്കാണ്.
👉 സ്വന്തം സമുദായം തന്നെ ചവറ്റുകൂട്ടയിലേക്ക് തള്ളിയ, മൗദൂദിയൻ സൃഷ്ടിയായ ജമാഅത്തെ ഇസ്ലാമി 2024 ഫെബ്രുവരി എട്ടിന് നടന്ന പാകിസ്താനിലെ പൊതു തെരഞ്ഞെടുപ്പിൽ 243 സ്ഥാനാർഥികളെ ഒറ്റക്ക് നിർത്തി മത്സരിച്ചെങ്കിലും അതിൽ ഒരാൾ പോലും ജയിച്ചില്ല. ജയിക്കാൻ പാകിസ്ഥാനിലെ ഭൂരിപക്ഷ മുസ്ലിംകൾ അനുവദിച്ചില്ല.
👉 കഴിഞ്ഞ കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലും, ബിജെപി സഹകരണത്തോടെ മത്സരിച്ചെങ്കിലും ഇത് തന്നെയാണ് കശ്മീർ ജമാഅത്തെ ഇസ്ലാമിക്ക് സംഭവിച്ചത്.
👉 കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തികാണിക്കാൻ, മൗദൂദികൾക്ക് സ്വാധീനമുള്ള പത്തൊമ്പത് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും, പലമണ്ഡലങ്ങളിലും ആയിരം വോട്ടുകൾ പോലും തികയ്ക്കാൻ കഴിയാതെ നോട്ടയ്ക്കും പിറകിലായിരുന്നു മൗദൂദിയൻ സ്ഥാനാർത്ഥികൾ.
👉 പാകിസ്താനും, ബംഗ്ലാദേശിനും, കാശ്മീരിനും വേണ്ടാത്ത മൗദൂദിയൻ തീവ്രവാദികളെ കൂടെക്കൂട്ടി തലയിലേറ്റി നടക്കാൻ കേരളത്തിലെ കോൺഗ്രസ്സ് നേത്രത്വം നൽകുന്ന യുഡിഎഫിനെ പ്രേരിപ്പിക്കുന്നത് അവരുടെ ചാനലിലൂടെയും, മീഡിയയിലൂടെയും നടത്തുന്ന കുത്തിത്തിരിപ്പുകളിലുപരി മറ്റെന്തായിരിക്കും.
ഹേവജ്ര
ബുദ്ധമത ദേവൻ
ഹേവജ്ര തന്റെ സ്ത്രീ പത്നിയായ നൈരത്മ്യയുമായി ചേർന്ന് നിൽക്കുന്നത്
ഹെവജ്ര , വടക്കൻ ബുദ്ധമതത്തിൽ , ഉഗ്ര മൂർത്തിയായി സംരക്ഷക ദേവനായ ഹെറുക്കയുടെ രൂപമായ യാബ് -യം..
ടിബറ്റിലാണെങ്കിൽ പ്രശസ്തമായ ഒരു ദേവനാണ് ഹെവജ്ര, അവിടെ അദ്ദേഹം യി-ഡാം (ട്യൂട്ടലറി, അല്ലെങ്കിൽ രക്ഷാധികാരി, ദേവത) വിഭാഗത്തിൽ പെടുന്നു.
നീല നിറമാണ് ഹെവജ്രക്കു്,തലയോട്ടിയിലെ കിരീടങ്ങളുടെ ശിരോവസ്ത്രത്തിന് മുകളിൽ ബുദ്ധൻ.8 തലകൾ, 4 കാലുകൾ, 16 കൈകൾ ഇടതുവശത്തുള്ള കൈകളിൽ വിവിധ ദിവ്യത്വങ്ങൾ അടങ്ങിയ തലയോട്ടി കപ്പുകൾ പിടിച്ചിരിക്കുന്നു. ഹേവജ്രയുടെ ഒരു ബഹുസ്വര രൂപം,എന്നാൽ ഹേവജ്രയുടെ സ്ത്രീ പത്നി ഇല്ലാതെ , കംബോഡിയയിലും തായ്ലൻഡിലും ഉള്ള രൂപങ്ങൾ കാണപ്പെടുന്നു .
(ഇപ്പോൾ, മിനിയാപൊളിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിലാണ് ഈ വിഗ്രഹം)